Kerala News

വൈദ്യന്‍റെ കൊലപാതകം;കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി,മൃതദേഹാവശിഷ്ടത്തിനായി തിരച്ചിൽ രണ്ടാം ദിനം

മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി ഷൈബിൻ അഷ്റഫ്.നിലമ്പൂരിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കിക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. വേറെ സംഗതി ഒന്നും ഇല്ല നമ്മൾ തന്നെയേ ജയിക്കൂ എന്നായിരുന്നു പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഷൈബിന്റെ പ്രതികരണം.കേസിൽ പിടിയിലായ ശേഷം ഇത് ആദ്യമായി ആണ് ഷൈബിൻ പ്രതികരിക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പോലീസ് വാഹനത്തിൽ ഷൈബിൻ അഷറഫിനെ എത്തിച്ചത്.വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി . കൊല നടന്ന മുറി, മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിൽ ആയിരുന്നു തെളിവെടുപ്പ്. .2020 ഒക്ടോബറിൽ ആണ് ഷാബ ഷെരീഫ് കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങൾ ആക്കി ചാലിയാറിൽ പുഴയില്‍ തള്ളുക ആയിരുന്നു എന്നാണ് പ്രതികളുടെ മൊഴി. വെള്ളിയാഴ്ച കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫ്, നിഷാദ് എന്നിവരെ എടവണ്ണ സീതി ഹാജി പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ഷാബാഷെരീഫിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുന്നതിന് നാവികസേനാംഗങ്ങൾ പുഴയിൽ ശനിയാഴ്ച നടത്തിയ തിരച്ചിൽ വിഫലമായിരുന്നു . അഞ്ചുമണിക്കൂർ തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.ഇന്നും തിരച്ചിൽ തുടരുകയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!