ലാലിഗയിൽ ബാഴ്‌സയും സെൽറ്റയും തമ്മിലുള്ള മത്സരത്തിന്റെ 62 – -ാം മിനിറ്റിൽ പന്തിനായി ഉയർന്ന് ചാടിയ ബാഴ്‌സ പ്രതിരോധ താരം അറഹോ സഹതാരം ഗാവിയുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ വീണു. എന്നാൽ സാധാരണ പരിക്ക് പോലെ കരുതിയ ഗാവി ചാടി എഴുന്നേറ്റ് പന്തിനായി ഓടിയെങ്കിലും അറഹോ ഗ്രൗണ്ടില്‍ കിടന്ന് വേദനകൊണ്ട് പുളഞ്ഞു. സാധാരണ പരുക്കുപോലെ എന്ന് ആദ്യം വിശ്വസിച്ച കാണികളും പിച്ചിന്റെ നടുവിലേക്ക് ആംബുലൻസ് വരുന്നത് കണ്ട് അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല.
അറഹോയുടെയും ഗാവി യുടെയും തലയായിരുന്നു കൂട്ടിയിടിച്ചത് . അറഹോയുടെ അടുത്തേക്ക് വന്ന മെഡിക്കൽ സംഘം പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു.
ആംബുലന്‍സ് പിച്ചിന്റെ നടുവിലേക്ക് വന്നതോടയാണ് കാണികള്‍ക്കും പരുക്കിന്റെ ഗുരുതരാവസ്ഥ മനസിലായത്.
23കാരനായ ഉറുഗ്വേന്‍ താരം ആശുപത്രിയില്‍ തുടരുകയാണ്. താരം ബോധാവസ്ഥയില്‍ തന്നെയാണന്നും ഗുരുതരാസ്ഥയില്‍ നിന്ന് രക്ഷപെട്ടുവെന്നും പരിശീലകന്‍ സാവി പ്രതികരിച്ചു.
മത്സരത്തില്‍ ബാഴ്‌സ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചുവെങ്കിലും പരിശീലകൻ സാവി തൃപ്തനല്ല.
ടീം ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന അദ്ദേഹം പറഞ്ഞു.

