Kerala News

ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച, അന്‍പതു പവനോളം സ്വര്‍ണം മോഷണം പോയി

മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടിലാണ് മോഷണം നടന്നത്. അന്‍പതു പവനോളം സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍, ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി പൊലീസ് അറിയിച്ചു. സാധാരണ ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ ആരും തങ്ങാറില്ല. പകല്‍ സമയത്ത് മാത്രമേ ഇവിടെ ആളുണ്ടാകൂ.

മോഷ്ടാക്കള്‍ വാഹനത്തില്‍ എത്തിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ അര്‍ധരാത്രിയോടെ മോഷണം നടന്നതായാണ് സംശയിക്കുന്നത്. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നായിരിക്കും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!