ന്യൂസ് ഫോട്ടോഗ്രാഫറും യുവ ജനതാദള്‍ കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ജോ: സെക്രട്ടറിയുമായിരുന്ന നെല്ലിക്കോട്ട് രതീഷിന്റെ 18-ാം ചരമവാര്‍ഷിക ദിനത്തില്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം എല്‍ – ജെ- ഡി കുന്ദമംഗലം നിയോജകമണ്ഡം കമ്മറ്റി പ്രസിഡണ്ട് എം.രാജന് ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേളന് നെല്ലിക്കോട്, വാര്‍ഡ് മെമ്പര്‍ സജിത ഷാജി, കെ.വിനയകുമാര്‍ ,സുധീഷ് പുല്‍ക്കുന്നുമ്മല്‍ , എം.കെ പ്രകാശന് , പ്രജീഷ്, ഷാജി എരഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.

