Local News

നെല്ലിക്കോട്ട് രതീഷ് അനുസ്മരണ യോഗം നടത്തി

ന്യൂസ് ഫോട്ടോഗ്രാഫറും യുവ ജനതാദള്‍ കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ജോ: സെക്രട്ടറിയുമായിരുന്ന നെല്ലിക്കോട്ട് രതീഷിന്റെ 18-ാം ചരമവാര്‍ഷിക ദിനത്തില്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം എല്‍ – ജെ- ഡി കുന്ദമംഗലം നിയോജകമണ്ഡം കമ്മറ്റി പ്രസിഡണ്ട് എം.രാജന്‍ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേളന്‍ നെല്ലിക്കോട്, വാര്‍ഡ് മെമ്പര്‍ സജിത ഷാജി, കെ.വിനയകുമാര്‍ ,സുധീഷ് പുല്‍ക്കുന്നുമ്മല്‍ , എം.കെ പ്രകാശന്‍ , പ്രജീഷ്, ഷാജി എരഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!