പ്രതിഫലത്തില്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്.സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.നികുതി അടക്കാനാവശ്യപ്പെട്ട് മൂന്നുതവണ ഇളയരാജയ്ക്ക് നോട്ടീസ് നല്‍കി എന്നാല്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയിട്ടില്ല എന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭരണഘടനാ സൃഷ്ടാവ് ബി ആര്‍ അംബ്ദേക്കറേയും താരത്മ്യം ചെയ്തത് വലിയ വിവാദമായിരുന്നു. നികുതി വെട്ടിപ്പ് നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് ഇളയരാജയുടെ മോദി പ്രകീര്‍ത്തി എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.