കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു.മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്സിൽ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. .ഇന്നലെ കന്നിയാത്രയില്‍ ലോറിയുമായി ഉരസി സൈഡ് കണ്ണാടി പൊട്ടിയിരുന്നു.35,000 രൂപയുടെ കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചായിരുന്നു യാത്ര തുടര്‍ന്നത്.ഇന്നലത്തെ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് കത്തയച്ചിരുന്നു.
സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു,സ്വകാര്യ ബസ് തട്ടി,സ്ക്രാച്ച്

