ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി ഓഫീസ് എ പ്രദീപ് കുമാര്‍ എ എല്‍ എ ഉഘാടനം ചെയ്തു. മാനാഞ്ചിറ ഡിടിപിസി ഓഫീസിലാണ് സംഘാടക സമിതി ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.
എ.ഡി.എം റോഷ്നി നാരായണന്, ഡിടിപിസി എക്സിക്യുട്ടീവ് അംഗം എസ് കെ സജീഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അജിത്കുമാര്‍, പൊതുമരാമത്ത് ബില്‍ഡിംഗ്സ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ശ്രീജയന്‍, മേലടി നാരായണന്, അഡ്വ.എം രാജന്, പി ടി ആസാദ്, സി പി ഹമീദ്, കെ ശ്രീകാന്ത്, പി ആര് സുനില്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു. ഡിടിപിസി സെക്രട്ടറി സി പി ബീന സ്വാഗതം പറഞ്ഞു.

