സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്.കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസിനെ സിപിഎം ക്ഷണിച്ചിട്ടുള്ളത്. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍. സെമിനാറിൽ പങ്കെടുക്കരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് ഇന്നലെ പ്രഖ്യാപിച്ചത് ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു.അതേസമയം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുക്കും.കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി തീരുമാനം അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, സെമിനാറില്‍ പങ്കെടുത്താല്‍ നടപടി നേരിടേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്;സെമിനാർ നാളെ നടപടിക്കൊരുങ്ങി കോൺഗ്രസ്

