Kerala News

നന്ദികേട്,ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാര്‍ട്ടിയില്‍ നിന്ന് കിട്ടാവുന്നതിന്റെ മാക്‌സിമം അദ്ദേഹത്തിന് കിട്ടിതുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍.കിട്ടാവുന്ന പദവികൾ എല്ലാം ലഭിച്ച വ്യക്തിയാണ് കെ.വി തോമസെന്നും ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിനോട് കാണിച്ചത് നന്ദികേടാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
‘മൂന്ന് വര്‍ഷത്തോളം കോണ്‍ഗ്രസ് മന്ത്രിയായിരുന്നയാളാണ് അദ്ദേഹം, 22 വര്‍ഷത്തോളം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ് അദ്ദേഹം, പ്രധാനപ്പെട്ട വകുപ്പായ സിവില്‍ സപ്ലൈസും അദ്ദേഹത്തിന് കൊടുത്തു. നിരവധി ചുമതലകളും സ്ഥാനങ്ങളും കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ നിരാശനാണെന്നും ഈ പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും പറഞ്ഞാല്‍ എന്താണതില്‍ നിന്ന് മനസിലാക്കേണ്ടത്. ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാര്‍ട്ടിയില്‍ നിന്ന് കിട്ടാവുന്നതിന്റെ മാക്‌സിമം അദ്ദേഹത്തിന് കിട്ടി. ഇനിയെന്താണ് അദ്ദേഹം ആഗ്രിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.തെരുവില്‍ സില്‍വര്‍ ലൈനിന്റെ പേരില്‍ സി.പി.ഐ.എമ്മുമായി സമരം നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം, കഴിഞ്ഞ കുറെക്കാലമായി കെ വി തോമസിൻ്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമാണ്. സിപിഎം ചതിക്കുഴിയില്‍ തോമസ് വീണു. രാജമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ വി തോമസ് ഇന്ന് വ്യക്തമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!