Kerala Local

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന്: കെ ടി ജലീല്‍

തിരുവനന്തപുരം: കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

ആഘോഷങ്ങള്‍ സംഘിടിപ്പിക്കുന്നത് സംബന്ധിച്ച്‌ ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം കോളജിന് പുറത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ പൊലീസ് വിലക്കിയിരുന്നു.

ഇതെല്ലാം അവഗണിച്ചുകൊണ്ട് തുറന്ന ജീപ്പും ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ റോഡിലേക്കിറങ്ങി. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. റാലിക്കിടിലെ ഒരു അമ്മയെും മകനെയും വാഹനം ഇടിച്ചിട്ടു.

എന്നാല്‍ ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചതിനും 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!