News

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കരുത്ത് കൂടും; നരിക്കുനി ഫയര്‍ഫോഴ്‌സിന് ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് ലഭ്യമായി

നരിക്കുനി: നരിക്കുനി ഫയര്‍ഫോഴ്‌സ് ടീമിന് ഭയമില്ലാതെ ജോലി ചെയ്യാന്‍ ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് ലഭ്യമായി.. തീപ്പിടുത്തം ഉള്‍പ്പെടെയുള്ള അപകടമേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും അപകടങ്ങളില്‍ നിന്ന് സ്വന്തം ജീവനെ സംരക്ഷിക്കാനും കഴിയുന്ന രീതിയിലുള്ള വസ്ത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

സ്വന്തം കെട്ടിടം ഉള്‍പ്പെടെ ഇല്ലാതെ പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന നരിക്കുനി ഫയര്‍ ഫോഴ്‌സിന് ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് അനുവദിച്ചത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും.
ജീവനക്കാരുടെ ശാരീരികമായ സുരക്ഷയ്ക്കായി വിദേശ രാജ്യങ്ങളില്‍ ഫയര്‍ ഫോഴ്‌സ് ഉപയോഗിക്കുന്ന രീതിയിലുള്ള മൂന്ന് ആവരണമുള്ള ഫയര്‍ സ്യൂട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഒരു സെറ്റിന് മുപ്പതിനായിരം രൂപയാണ് വില. ഇത് എളുപ്പത്തില്‍ ധരിക്കാനും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാനുമാവും. വലിയ തീപ്പിടുത്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ അടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനാവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!