National News

ബിർഭും കലാപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി

പശ്ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിന്റെ അന്വേഷണം സി ബി ഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. ബംഗാൾ പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷം ഉത്തരവിട്ട കോടതി ഏപ്രിൽ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും നിർേദശിച്ചു.

പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ബാനർജി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഉടൻ രാജിവെക്കണമെന്ന ആവശ്യങ്ങൾ ഉയർന്നുവന്നിരുന്നു.

സംസ്‌ഥാനത്തെ ക്രമസമാധാന നില വഷളായതായി ആരോപിച്ച് മമതയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് ബിജെപി ബംഗാൾ ഘടകം അമിത് ഷാക്ക് കത്തയക്കുകയും പാർലമെന്റ് സമ്മേളനത്തിനായി രാജ്യതലസ്‌ഥാനത്ത് എത്തിയ ബംഗാളിൽ നിന്നുള്ള പാർട്ടി എംപിമാർ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രിയെകാണുകയും ചെയ്തിരുന്നു.

അതിനിടെ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതികളെ പിടികൂടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!