Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞടുപ്പ്; ഉജ്വല വിജയം നേടി യുഡിഎഫ്

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ്‌ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീബ റായി വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്‌സഭ അംഗമായി തരിഞ്ഞെടുത്തതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമായിരുന്നു നടന്നത്. നിലവില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റുകള്‍വീതമായിരുന്നു ഉള്ളത്.
എല്‍ഡിഎഫിനായി സി ദീപയും എന്‍ഡിഎ ക്കായി കെ. ജയയുമായിരുന്നു മത്സരിച്ചത്.
ആദ്യ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ 257 വോട്ടിന്റെ ഭൂരിപക്ഷം നിലനിര്‍ത്തിയായിരുന്നു യുഡിഎഫ് കുതിപ്പ് തുടങ്ങിയത്.എന്നാല്‍ യുഡിഎഫിന് കഴിഞ്ഞ തവണ രമ്യ ഹരിദാസ് മത്സരിച്ചപ്പോളുണ്ടായിരുന്ന ലീഡില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ 1500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിജയം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!