Kerala News

‘കിണറുകളില്‍ വാതക സാന്നിദ്ധ്യം’കൂറ്റനാട് കിണറുകൾ കത്തുന്നു

പാലക്കാട് ജില്ലയിലെ കൂറ്റനാട് കിണറുകളില്‍ വാതക സാന്നിദ്ധ്യം. കിണറ്റിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സാഹചര്യമാണ് പ്രദേശത്ത് നിലവിലുള്ളത്. പ്രദേശത്തെത്തിയ വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക. മിനറല്‍ ഓയില്‍ കണ്ടന്റിന്റെ സാന്നദ്ധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിണറ്റിലെ വെള്ളം പരിശോധിക്കുന്നതിനൊപ്പം മണ്ണും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, അടുത്തുള്ള പെട്രോള്‍ പമ്പില്‍ ലീക്കുണ്ടാകുന്നുണ്ടെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുവെന്നാണ് അധികൃതരുടെ പ്രതികരണം. കിണറില്‍ നിന്നും വെള്ളത്തില്‍ നിന്നും വ്യപകമായി ഗന്ധം ഉണ്ടയതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് കടലാസ് കത്തിച്ച് നോക്കുകയും ഇത് ആളി കത്തുന്നതായി കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!