മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിൽ
സാദിക്കലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാകും.തിങ്കളാഴ്ച വൈകീട്ടോടെ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചനകള്‍.
ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി തങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. നാളെ രാവിലെ ഒമ്പതിന് പാണക്കാട് ജുമാ മസ്ജിദിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം.

