Kerala News

ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സി പി എം പഞ്ചായത്ത് അംഗം രാജിവച്ചു

ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ രാജി വെച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ. അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് കണ്ണൂർ ഇരിട്ടിയിലെ ആർഎസ്എസ് ശാഖ മുൻ മുഖ്യശിക്ഷകിനെ വിവാഹം കഴിച്ചതിന് പിന്നാലെ രാജിവെച്ചത്. 2020ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായി ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത്. ഈ ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് വോട്ട് നേട്ടത്തോടെയായിരുന്നു ശ്രീലക്ഷിമിയുടെ വിജയം.
കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയത്. വിവാഹത്തിന് പിന്നാലെ ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പഞ്ചായത്ത് അംഗം രാജി വച്ചതോടെ തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.

നിലവില്‍ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പതിനേഴില്‍ പത്ത് സീറ്റും എല്‍ഡിഎഫിനുള്ളതാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!