Kerala News

രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഗുരുവായൂരപ്പന് കാണിക്ക;.ക്രെയിനിന്റെ സഹായത്തോടെ ക്ഷേത്രത്തിലേക്ക് മാറ്റി

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പ് നൽകി ഭക്തൻ.പാലക്കാട് സ്വദേശി കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ് വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത്.ആയിരം ലിറ്റര്‍ പായം തയ്യാറാക്കാനാവുന്ന വാര്‍പ്പാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശീവേലിക്ക് ശേഷമാണ് വാര്‍പ്പ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.2000ലധികം കിലോ ഭാരവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവുമുണ്ട്.ക്രെയിനിന്റെ സഹായത്തോടെയാണ് തെക്കേനടയിലേക്ക് കൊണ്ട് വന്ന് ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് കടത്തി കൂത്തമ്പലത്തില്‍ സ്ഥാപിച്ചത്.

മാന്നാര്‍ പരുമല തിക്കപ്പുഴ പന്തപ്ലാതെക്കേതില്‍ കാട്ടുമ്പറത്ത് അനന്തന്‍ ആചാരിയും മകന്‍ അനു അനന്തനും ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. രണ്ടര മാസത്തിനുള്ളില്‍ 40 ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. വെങ്കലം, പഴഓട്, വെളുത്തീയം, ചെമ്പ്, എന്നീ ലോഹങ്ങള്‍ ഉപയോഗിച്ചാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. വാര്‍പ്പിന് ചുറ്റും ഗജലക്ഷ്മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാട്കാരന്റെ പേരുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!