Kerala News

തന്റെ ജീവിതം തകർക്കുന്നു, ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു; നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്

താൻ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ നടക്കുന്ന നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു, ശിവശങ്കർ തന്റെ ജീവിതം തകർക്കുകയാണെന്നും സ്വപ്ന പറഞ്ഞു . ആർഎസ്എസ് എന്താണെന്ന് അറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്നും സ്വപ്‌ന സുരേഷ് പ്രതികരിച്ചു.

ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് വിഷം നൽകി തന്നെ കൊല്ലുകയാണെന്നും താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്‌ന സുരേഷ് പറഞ്ഞു. നിയമനത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് സ്വപ്ന സുരേഷ്. സുഹൃത്തായ അനിൽ വഴിയാണ് ജോലി ലഭിച്ചതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദ​ങ്ങളെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്.പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!