ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.പത്താം തീയതിക്കു ശേഷം പുതിയ മാര്‍ഗരേഖയിറക്കും. പതിനാലിനാണ് ഈ ക്ലാസുകളില്‍ നേരിട്ടുള്ള പഠനം പുനരാരംഭിക്കുക.പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നത്.പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു . ഹയര്‍സെക്കന്‍ഡറി പരീക്ഷ പരാതിക്കിടയില്ലാതെ നടത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആയിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അവര്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജമാക്കിയിരുന്നെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനു പ്രത്യേക മാര്‍ഗരേഖ;പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കാന്‍ നടപടി

