സംസ്ഥാനത്തെ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് സ്കൂളുകള്‍ ഉച്ച സമയം വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.ഈ മാസം 14ാം തീയതി ആരംഭിക്കുന്ന 9 വരെയുള്ള ക്ലാസുകള്‍ വൈകുന്നേരെ വരെ ആക്കുന്ന കാര്യം തിങ്കളാഴ്ചത്തെ അവലോകനയോഗത്തിൽ തീരുമാനിക്കുമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.