Kerala

‘സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങൾ ഉണ്ടായാൽ കർശന നടപടി’: മന്ത്രി എൻ ഷംസുദ്ദീൻ

കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ ബോൺ ടെസ്റ്റ് നടത്തും. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പരാതി ഉയർന്നാലും നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതികൾ ഉയർന്നാൽ കേൾക്കും. അച്ചടക്കരാഹിത്യം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കായികമേളയ്ക്ക് മഴ വെല്ലുവിളി ആകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മഴ മാറുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മത്സരങ്ങൾ തുടങ്ങുമ്പോഴേക്കും മാനം തെളിയും. കായികമേള നല്ല രീതിയിൽ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു പോരായ്മയും ഉണ്ടാവാതിരിക്കാൻ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പരിശോധിച്ച് ഉറപ്പുവരുത്തി. എൻ‌ഐടി ഗ്രൗണ്ടും ട്രാക്കും കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

അറുപത്തി എട്ടാമത് കേരള സ്കൂൾ കായിക മേളയ്ക്കാണ് ഇന്ന് കോഴിക്കോട് തുടക്കമാകുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശൻ കായിക മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ഇതിഹാസ താരവുമായ പി ടി ഉഷയാണ് മേളയുടെ ദീപശിഖ തെളിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!