Kerala News

ഫോണുകൾ ആലുവ കോടതിയിൽ പരിശോധിക്കില്ല; തിരുവനന്തപുരം ഫോറൻസിക് ലാബിൽ നേരിട്ട് അയക്കും

ദിലീപിൻ്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരിശോധിക്കില്ല. ഫോണുകൾ തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബിൽ നേരിട്ട് അയക്കാൻ കോടതി നിർദ്ദേശിച്ചു. ഫോണുകൾ ലാബിൽ അല്ലാതെ തുറക്കുന്നത് കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു.പരിശോധിക്കാതെ ഫോൺ അയക്കുകയാണെങ്കിൽ ലോക്കിങ് പാറ്റേണുകൾ തെറ്റാകാൻ സാധ്യതയുണ്ടെന്നും ഇതുമൂലം നടപടിക്രമങ്ങൾ പിന്നെയും വൈകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.കേസിലെ ഒന്ന്, രണ്ട്, നാല് പ്രതികളുടെ ഫോണുകളുടെ പാസ്‌വേർഡുകളാണ് കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചിരുന്നത്. ഫോൺ ലോക്കുകൾ അഞ്ച് മണിക്ക് മുൻപ് കൈമാറണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. 2.50 ന് തന്നെ അഭിഭാഷകർ പാറ്റേണുകൾ കൈമാറുകയായിരുന്നു.

ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!