International News

ചോദ്യം ഇഷ്ടപ്പെട്ടില്ല;മൈക്ക് ഓൺ ആണെന്നറിയാതെ മാധ്യമപ്രവർത്തകനെ തെറി വിളിച്ച് ബൈഡന്‍

വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തെറി വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ഫോക്‌സ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ‘സ്റ്റുപിഡ് സണ്‍ ഓഫ് എ ബിച്’ (Stupid son of a Bitch) എന്ന് മൈക്കിലൂടെയാണ് ബൈഡന്‍പതിഞ്ഞ സ്വരത്തിൽ വിളിച്ചത്.

വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്‌സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിച്ചു. ഇതില്‍ ക്ഷുഭിതനായാണ് ബൈഡന്‍ മാധ്യമപ്രവര്‍ത്തകനെ മൈക്രോഫോണിലൂടെ തെറി വിളിച്ചത്. തന്റെ മൈക്ക് ഓണ്‍ ആയിരുന്നു എന്ന് തിരിച്ചറിയാതെയായിരിക്കാം ബൈഡന്‍ ഇത് പറഞ്ഞതെന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്.

”ഇത് വലിയൊരു അസറ്റ് ആണ്. കൂടുതല്‍ വിലക്കയറ്റം, (It’s a great asset. More inflation)” എന്ന് പറഞ്ഞാണ് ബൈഡന്‍ മറുപടി ആരംഭിച്ചത്. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തനെ പ്രസിഡന്റ് തെറി വിളിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!