രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എസ് പി ജയശങ്കര്‍ രമേഷ് ചന്ദ്രന്‍, ഡി വൈ എസ് പി മാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍ ,വേണുഗോപാലന്‍ ആര്‍ കെ, ശ്യാം സുന്ദര്‍ ടി.പി ,ബി കൃഷ്ണകുമാര്‍,
സിനീയര്‍ സിപിഒ ഷീബാ കൃഷ്ണന്‍കുട്ടി, അസ്റ്റിസ്റ്റ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍, എസ് ഐ സാജന്‍ കെ ജോര്‍ജ്ജ്, എസ് ഐ ശശികുമാര്‍ ലക്ഷമണന്‍ എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായത്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് മെഡലുകൾ പ്രഖ്യാപിച്ചത്.
സ്തുത്യര്‍ഹ സേവനത്തിനുള്ള ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചു.. ജോയിന്റ് സൂപ്രണ്ട് എന്‍ രവീന്ദ്രന്‍, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് മിനിമോള്‍ പി എസ് എന്നിവര്‍ക്കാണ് മെഡല്‍
കേരളത്തില്‍നിന്നു പത്തു പേര്‍ക്കു ബഹുമതി;രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

