അല്ലു അര്‍ജുനെ നായകനായി എത്തിയ പുഷ്പയുടെ ആദ്യ ഭാഗം വലിയ ബോക്‌സ്ഓഫീസ് വിജയം കരസ്തമാക്കിയതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ചില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്ന് നടി രശ്മിക മന്ദാന ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മാണ കമ്പനി ചിത്രത്തിന്റെ നിര്‍മാതാക്കളെ സമീപിച്ചിരുന്നു. ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു
പുഷ്പ 2ന്റെ വിതരണത്തിനായി 400 കോടി വാഗ്ദാനം നിരസിച്ച് നിര്‍മ്മാതാക്കള്‍

