National News

ഫോൺ നിരന്തരം ചോർത്തുന്നു;മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു ആരോപണവുമായി പ്രിയങ്ക

തന്റെ ഫോൺ നിരന്തരം ചോർത്തുന്നുവെന്ന് യുപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ സർക്കാർ ഹാക്കുചെയ്‌തെന്ന് പ്രിയങ്ക ആരോപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ എന്തിനാണ് തങ്ങളെ ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.അഖിലേഷ് യാദവിന്റെ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഫോണ്‍ ചോര്‍ത്തല്‍ അവിടെ നില്‍ക്കട്ടെ, എന്റെ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പടെ സര്‍ക്കാര്‍ ഹാക്കുചെയ്യുന്നുണ്ട്’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
തന്‍റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേള്‍ക്കുന്നുണ്ടെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപഇതിന് പിന്നാലെയാണ് പ്രിയങ്കയും ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!