പത്തും നേടി ഇന്ത്യൻ വംശജനായ അജാസ്. അജാസിന്റെ മികവിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 325 റണ്‍സിന് ഓള്‍ ഔട്ടാക്കി ന്യൂസീലാൻഡ് . 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് പട്ടേൽ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്. റണ്ണെടുക്കാത്ത ഉമേഷ് യാദവ് മാത്രമാണ് പുറത്താകാതെ നിന്നത്.
പത്തുവിക്കറ്റ് വീഴ്ത്തി അജാസ് പട്ടേല്‍ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ തിളങ്ങി
ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് പുനരാരംഭിച്ച മായങ്ക് 150 തികച്ച് തൊട്ടടുത്ത പന്തില്‍ തന്നെ പുറത്തായി. . മായങ്കിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ കൈയ്യിലൊതുക്കുകയായിരുന്നു . 311 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 150 റണ്‍സെടുത്താണ് മായങ്ക് ക്രീസ് വിട്ടത്. മായങ്കിനെ പുറത്താക്കി അജാസ് പട്ടേല്‍ വിക്കറ്റ് നേട്ടം ഏഴായി ഉയര്‍ത്തി.
മായങ്ക് മടങ്ങിയ ഉടന്‍ ആക്രമിച്ച് കളിച്ച അക്ഷര്‍ പട്ടേല്‍ അര്‍ധസെഞ്ചുറി നേടി. മയങ്കിന് പകരം ജയന്ത് യാദവാണ് ക്രീസിലെത്തിയത്.
നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. സാഹയെയാണ് ആദ്യം നഷ്ടമായത്. 27 റണ്‍സെടുത്ത സാഹയെ അജാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സാഹയെ പുറത്താക്കി അജാസ് മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. തൊട്ടടുത്ത പന്തില്‍ അശ്വിനെയും മടക്കി അജാസ് കൊടുങ്കാറ്റായി. ഇതോടെ ഇന്ത്യ അപകടം മണത്തു.
നിലവിൽ ന്യൂസീലാൻഡീന് 17 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിട്ടുണ്ട്

