രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,197 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 301 മരണങ്ങൾ കോടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 464,153 ആയി.
12,134 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 98.28 ശതമാനമായി ഉയർന്നു. 128,555 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിഞ്ഞിട്ടും രോഗികളുടെ എണ്ണതിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായിട്ടില്ല. 0.96 ശതമാനമാണ് നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 113.68 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.