Trending

ശിവസൂര്യയുടെ തിരോധാനം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി , കെ. സനിൽകുമാറിന് അന്വേഷണ ചുമതല. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം പിന്നിടുന്നു.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട് വിട്ടുപോയത്. മൊബൈല്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയായിരുന്നു സംഭവം. ശിവസൂര്യ വീട് വിട്ടിറങ്ങുന്ന സമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ‘കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത്. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണുള്ളത്.

കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ശിവസൂര്യ വീട്ടിൽ നിന്നിറങ്ങി നടന്നുപോകുന്നത് കണ്ടതായി പരിസരവാസികൾ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് സമീപങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും അതിലൊന്നും ശിവ സൂര്യയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ച്, തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ശിവസൂര്യ ട്രെയിൻ കയറി പോയതായും കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ചുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!