കോഴിക്കോട് : നദീർ മൗലവിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൗരാവലി യുമായി സഹകരിച്ചു കൊണ്ട് കേരള കലാ ലീഗ് സമാഹരിച്ച ധാന്യകിറ്റുകളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കക്കോടി മേഖല കിരാലൂർ വെള്ളപ്പൊക്കം ബാധിച്ച 300 വീടുകളിൽ വിതരണം ചെയ്തു .
ചടങ്ങ് കേരള കലാ ലീഗ് സംസ്ഥാന പ്രസിഡന്റ് തൽഹത്ത് കുന്ദമംഗലം ഉത്ഘാടനം ചെയ്തു .കെ പി സക്കീർ ഉസൈൻ അധ്യക്ഷം വഹിച്ചു . വസ്ത്രവിതരണോത്ഘാടനം ജനറൽ സെക്രെട്ടറി ബഷീർ പന്തീർപാടം നിർവഹിച്ചു .കെ വി കുഞ്ഞാതു ,ത്രേസ്യ വർഗീസ് , സിസി ജോൺ ,റംല ടീച്ചർ കൊണ്ടോട്ടി ,നദീറ ടീച്ചർ പുളിക്കൽ , കെ വി ഗഫൂർ ,അബൂ താഹിർ ,ജാഫർ ചെറുകുളം ,ഹക്കീം പുതുപ്പറമ്പിൽ ,പാട്ട് റാസി ,ഷിബു എന്നിവർ സംസാരിച്ചു.
എം ടി സലിം പറമ്പിൽ സ്വാഗതവും ഷുഹൈബ് നന്ദിയും പറഞ്ഞു .