പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംവിധായകന് എസ്. ശങ്കറിന്റെ മരുമകനെതിരെ കേസ്. 16 വയസുകാരിയാണ് പരാതി നല്‍കിയത്. പരാതിയില്‍ രോഹിത് ദാമോദരനും മറ്റ് അഞ്ച് പേര്‍ക്കെതിരേയും പോക്സോ ചുമത്തി കേസ് എടുത്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.
ക്ലബ് സെക്രട്ടറിയായ രോഹിതിന്റെ പിതാവ് ദാമോദരന്‍, ക്രിക്കറ്റ് പരിശീലകന് താമരൈ കണ്ണന് എന്നിവരോടൊപ്പം മറ്റ് രണ്ടുപേര്‍ക്കെതിരെയും പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്രിക്കറ്റ് കോച്ചിംഗിന് പോയ സമയത്ത് പ്രതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. അധികൃതര്‍ക്ക് പരാതി നല്കിയാല് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

