National News

16 വയസുകാരിയെ പീഡിപ്പിച്ചു; സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ കേസ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ കേസ്. 16 വയസുകാരിയാണ് പരാതി നല്‍കിയത്. പരാതിയില്‍ രോഹിത് ദാമോദരനും മറ്റ് അഞ്ച് പേര്‍ക്കെതിരേയും പോക്‌സോ ചുമത്തി കേസ് എടുത്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

ക്ലബ് സെക്രട്ടറിയായ രോഹിതിന്റെ പിതാവ് ദാമോദരന്‍, ക്രിക്കറ്റ് പരിശീലകന്‍ താമരൈ കണ്ണന്‍ എന്നിവരോടൊപ്പം മറ്റ് രണ്ടുപേര്‍ക്കെതിരെയും പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ക്രിക്കറ്റ് കോച്ചിംഗിന് പോയ സമയത്ത് പ്രതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!