ബോളിവുഡ് ചിത്രം ‘മിമി’ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ 64-ാമത് ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം പങ്കുവെച്ച് എ.ആര്‍ റഹ്മാന്‍.കൃതി സനോണ്‍ മുഖ്യവേഷത്തിലെത്തിയ മിമിയിലെ ‘പരം പരം പരംസുന്ദരി’ എന്ന ഗാനമിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വമ്പൻ ഹിറ്റായിരുന്നു. ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്തത്.
കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വേർഡ്സ്, ഐഡൻ വൈറ്റോക്ക്, ജേക്കബ് സ്മിത്ത് എന്നിവർ അഭിനയിച്ച, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത മിമി ആരാധകർക്കിടെ പ്രിയമേറിയ ചിത്രമാണ്.
“I am so excited to share that my sound track for visual media "MIMI" been has submitted to the 64th GRAMMY®️ Awards, For Your Consideration. Here is a link. Thank You!! -“https://t.co/zHzaJp8SW0https://t.co/JFVqUChBli
— A.R.Rahman (@arrahman) October 19, 2021

