കോഴിക്കോട് : ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ .ദുരന്തമേഖലയിൽ രാഷ്ടീയം മറന്ന് ഒന്നിച്ചു നിൽക്കാൻ മാത്രമല്ല ദുരന്തം ഇല്ലാതാക്കുന്ന നടപടികളിലും ഒന്നിച്ചു നിൽക്കാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പ്രകൃതി പലതവണ പല സൂചനകൾ നൽകിയിട്ടും നാം തിരുത്തുവാൻ തയ്യാറായില്ല പ്രകൃതിയെ ചൂഷണം ചെയ്ത് റിസോട്ടുകളും വ്യവസായങ്ങളും കുന്നുകൂടി പ്രകൃതി തിരിച്ചടിച്ചപ്പോൾ ഫലം നിരവധി മനുഷ്യജീവനുകൾ ഉൾപ്പെടെ മഹാദുരന്തം.റിപ്പോർട്ടിനെ അനുകൂലിച്ചവർ അധികാരമുണ്ടായിട്ടും നടപ്പിലാക്കാൻ മടിക്കുന്നു എതിർത്തവർ ഒന്നിനു പുറകെ ഒന്നായി വരുന്ന ദുരന്തം കണ്ടിട്ടും നിലപാട് മാറ്റാൻ തയ്യാറാവുന്നുമില്ല.
ഏതെങ്കിലും സാമുദായിക സംഘടനകളുടെ ഇംഗിതത്തിന് വഴങ്ങി മണ്ണിനെയും മനുഷ്യനെയയും ബലികൊടുക്കുന്നവർ ഓർക്കുക മണ്ണും മനുഷ്യനുമില്ലാതെ ഒരുസമുദായവുമുണ്ടാകില്ല . ദുരന്തമേഖലയിൽ രാഷ്ടീയം മറന്ന് ഒന്നിച്ചു നിൽക്കാൻ മാത്രമല്ല ദുരന്തം ഇല്ലാതാക്കുന്ന നടപടികളിലും ഒന്നിച്ചു നിൽക്കാൻ നമുക്കു സാധിക്കണം .കർഷകനെയും കാർഷിക മേഖലയെയും വിശ്വാസത്തിലെടുത്ത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക. അദ്ദേഹത്തിന്റെ കുറിപ്പുകളിൽ കുറിച്ച വാക്കുകൾ