ബൈക്കപകടം കൂമ്പാറ സ്വദേശിയും മരിച്ചു. കാരന്തൂരിൽ ഇന്നലെ രാത്രിനടന്ന മോട്ടോർ സൈക്കിൾ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവും മരണപ്പെട്ടു . മുക്കം കൂടരഞ്ഞി സ്വദേശി അർജുൻ വിജയനാണ് മരണപ്പെട്ടത് . കാരന്തൂർ ടൗൺ മസ്ജിദിന് മുൻവശം വെച്ചാണ് അപകടം നടന്നത്. കാരന്തൂർ കോണോട്ട് തേറമ്പത്ത് നിഹാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു
ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

