സ്വന്തം പ്രണയിനി ക്യാൻസർ ബാധിതയാണെന്നറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൂടെക്കൂട്ടാൻ സന്മനസ്സ് കാണിച്ച പ്രിയപ്പെട്ടവൻ സച്ചിൻ കുമാർ വീണ്ടും അത്ഭുത മാവുകയാണ്. പ്രളയത്തിൽ തന്റെ പ്രദേശമാകെ തകർന്നടിഞ്ഞപ്പോൾ സഹായവുമായി എത്തുകയാണ് ഈ മനുഷ്യ സ്നേഹി. സുഹൃത്തുക്കൾ രോഗിയായ തന്റെ ഭാര്യ ഭവ്യയുടെ യാത്ര പ്രേമം കണ്ട് അദ്ദേഹത്തിന് സമ്മാനിച്ച ബുള്ളെറ്റ് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുകയാണ് ഇദ്ദേഹം.
ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. ഇതുപോലുള്ള സച്ചിൻമാരുടേതാണ് കേരളം… നമ്മൾ അതി ജീവിക്കും
സച്ചിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു,, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മൾ അതിജീവിക്കും…