Kerala News

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസ് ; ഒരാള്‍ അറസ്റ്റില്‍,

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു. 512000 രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട് നടന്നത്. നികുതി ഉള്‍പ്പെടെയുള്ളവയുമായി ഓഫീസില്‍ നിന്നും ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം നഗര സഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് രീതി. ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടിയ പണം തട്ടിച്ചെന്നാണ് ബിജുവിന് ഏതിരായ ആരോപണം. കാഷ്യല്‍ നിക്ഷേപിക്കാന്‍ നല്‍കിയ പണം ബിജു നിക്ഷേപിച്ചില്ലെന്നാണ് കണ്ടെത്തല്‍.
കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്.
ബിജുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബിജുവിനെ കല്ലറയിൽ നിന്നാണ് പിടികൂടിയത്. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!