കാണാതായ മുന്‍ സി.പി.ഐ.എം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. സിപിഎം മുന്‍ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു
സുജേഷിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
കണ്ണൂര്‍വരെ പോയി എന്നാണ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ സുജേഷ് ബന്ധുക്കളോട് പറഞ്ഞത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. വീട്ടുകാര്‍ ഭയപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ സുജേഷ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ട് മാസം മുമ്പ് സുജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.ബാങ്കില്‍ നിന്ന് 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ സുജേഷ് പുറത്തുവിട്ടിരുന്നു.

