Entertainment News

‘ഇത് മിന്നും’; മിന്നല്‍ മുരളി നെറ്റ്ഫിളിക്സ് റിലീസ്

മിന്നല്‍ മുരളി ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആക്ഷന്‍ ചിത്രം മിന്നല്‍ മുരളി നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

നെറ്റ്ഫ്‌ള്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ‘ഇത് മിന്നും’ എന്ന തലവാചകത്തോടുകൂടിയാണ് നെറ്റ്ഫ്‌ളിക്‌സ് വിവരം പങ്കുവെച്ചിരിക്കുന്നത്.ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുക. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം മിന്നല്‍ മുരളിയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!