Local News

ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാക്‌സിൻ പാഴായ സംഭവം;കോൾഡ് ചെയിൻ ഓഫീസറുടെ വീഴ്ച

ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 800 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ പാഴായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.വാക്‌സിൻ പാഴായതിൽ പൂർണ ഉത്തരവാദിത്വം വഹിക്കേണ്ട വ്യക്തി കോൾഡ് ചെയിൻ ഓഫീസർ ആണ് .വാക്‌സിൻ പ്രൊഡക്ഷൻ യൂണിറ്റ് മുതൽ ആ വാക്‌സിൻ മനുഷ്യരിലേക്ക് എത്തുന്നത് വരെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും വഹിക്കേണ്ടത് കോൾഡ് ചെയിൻ സിസ്റ്റം മൂകാന്തരമാണ് ഈ യൂണിറ്റ് യാതൊരു കാരണവശാലും ഈ സിസ്റ്റം ഭേദിക്കാൻ പാടുള്ളതല്ല.എന്നാൽ ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സംഭവത്തിൽ ഇരയാകാൻ പോകുന്നത് എൽ എച്ച് ഐ യാണ് (പബ്ലിക് ഹെൽത്ത് നേഴ്സ്).പ്രതികരിക്കാത്ത ഒരുവിധം പബ്ലിക് ഹെൽത്ത് നഴ്‌സ്മാരുടെ തലയിലേക്ക് ഇത്തരം പ്രവർത്തികൾ എടുത്ത് വെച്ച് കൈകഴുകുന്ന പ്രവണതയാണിവിടെ നടക്കുന്നത്.യഥാർത്ഥത്തിൽ എത്തുന്ന മെയിൻ വാക്‌സിൻ സ്റ്റോക്കുകൾ എൻട്രി ചെയ്യേണ്ടത് മെഡിക്കൽ ഓഫീസറുടെ പ്രതിനിധിയായി ഫാർമസിസ്റ്റുകൾ ആണ്.ഇവർ ഇല്ലാത്ത സമയങ്ങളിൽ ഈ ചുമതല നിർവഹിക്കേണ്ടത് നഴ്‌സാണ്.ഇവിടെ നടന്ന സംഭവത്തിൽ വന്ന തലേ ദിവസം വൈകീട്ടോടെ വന്ന വാക്‌സിൻ സ്റ്റോക്കുകൾ നോക്കി എന്റർ ചെയ്തത് മെയിൻ നഴ്സിന് വേണ്ടി താത്കാലിക ജീവനക്കാരിയായ നേഴ്സ് ആണ് . ഇത് സൂക്ഷിച്ച വാക്‌സിൻ കോൾഡ് ബോക്സിൽ സൂക്ഷിച്ചു വച്ചതുമൂലം വാക്സിൻ തണുത്തുറത്ത് കട്ടപിടിച്ചു പോവുകയായിരുന്നു.ഐ എൽ ആറിൽ മാത്രം സൂക്ഷിക്കേണ്ടിയിരുന്ന വാക്‌സിൻ ഇത്തരത്തിൽ ഉപയോഗശൂന്യമായതിനെ സംബന്ധിച്ച് നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.എന്നാൽ ഡി എച്ച് എസ് ലേക്ക് അയച്ച റിപ്പോർട്ട് പ്രകാരം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമാണ് വാക്‌സിനൊപ്പം കോൾഡ് ചെയിൻ ഓഫീസർ എത്താത്തത് മൂലം എന്ന പ്രശ്നം ഇവർ പിറ്റേന്ന് രാവിലെ വന്ന് വാക്‌സിനൊപ്പം എത്തി എന്ന രേഖ ഉണ്ടാകുകയും ചെയ്തതായാണ് വിവരം .കൂടാതെ സ്ഥാപനത്തിൽ എത്തിയതിന് ശേഷം വന്ന അപാകതയാണ് വാക്‌സിൻ ഉപയോഗശൂന്യമായതിന് കാരണം എന്നും റിപ്പോർട്ട് നൽകി.സൂപ്പർ വൈസറുടെ അശ്രദ്ധയും വാക്‌സിൻ വാങ്ങി വെച്ച താത്കാലിക ജീവനക്കാരിയുടെയും അശ്രദ്ധ എന്ന തരത്തിലാണ് റിപ്പോർട്ട് ഉള്ളത്.മേലധികാരികളുടെ അനാസ്ഥ മൂലം ഉണ്ടായ ഈ പ്രശ്നത്തെ കുറിച്ച് പ്രതികരിക്കാനോ ഇവരെ സഹായിക്കാൻ യൂണിയൻ പോലും തയ്യാറാകുന്നില്ല.ഓരോ തലത്തിലും നിര്മ്മാണ യൂണിറ്റ് മുതൽ ഏറ്റവും താഴെയുള്ള സ്ഥാപനം വരെ വാക്‌സിൻസുരക്ഷിതമായി കൈമാറ്റം ചെയ്തു എന്നുള്ളത് ഉറപ്പാക്കേണ്ടത് അതാത് തലത്തിലുള്ള കോൾഡ് ചെയിൻ ഓഫീസർ മാരാണ് എന്നാൽ ചെറൂപ്പയിലേക്ക് സംഭവ ദിവസം അസമയത്ത് കോൾഡ് ചെയിൻ ഓഫീസർ ഇല്ലാതെ ഡ്രൈവറെ മാത്രം അയക്കുകയായിരുന്നു എന്ന തരത്തിലെ ആക്ഷേപവും നില നിൽക്കുന്നുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!