National News

എല്ലാ നിവേദനത്തിനും ഹിന്ദിയിൽ മറുപടി നൽകാൻ ആകില്ല; കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

എല്ലാ നിവേദനത്തിനും ഹിന്ദിയില്‍ മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈകോടതിയുടെ നിർദേശം.
1963ലെ ഒഫിഷ്യൽ ലാഗ്വേജസ് ആക്ട് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിർദേശം.ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കില്‍ ആ ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടത് കേന്ദ്രസർക്കാറിന്‍റെ ഉത്തരവാദിത്തമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇംഗ്ലിഷില്‍ നല്‍കിയ നിവേദനത്തിന് ഹിന്ദിയില്‍ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് സി.പി.എം പാര്‍ലമെന്റ് അംഗമായ എസ്. വെങ്കടേശ്വരൻ ഹൈകോടതിയെ സമീപിച്ചിരുന്നു . കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ വേണമെന്ന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഏതു ഭാഷയിലും സര്‍ക്കാരിനു നിവേദനം നല്‍കാന്‍ പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബകരനും എം. ദുരൈസ്വാമിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏതു ഭാഷയിലാണോ നിവേദനം ലഭിക്കുന്നത് ആ ഭാഷയില്‍ തന്നെ മറുപടി നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ടെന്ന് ഔദ്യോഗിക ഭാഷാ നിയമം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!