നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുമുണ്ട്.അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞായര്‍ ലോക്ക്ഡൗണ്‍ നാളെ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യദിനമായതിനാലാണ് ഓഗസ്റ്റ് 15 ലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്.
നാളെ മദ്യവിൽപ്പന ഉണ്ടാകില്ല, സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്കോ

