രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേര്‍ക്ക് കോവിഡ് ബാധിച്ചു. 35,743 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി 97.45 ശതമാനമാണ്.
3.87 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ തന്നെയാണ് രോഗവ്യാപനം ആശങ്കയായി തുടരുന്നത്. ഇന്നലെയും കേസുകള്‍ ഇരുപതിനായിരം കടന്നു.
478 പേര്‍ക്കാണ് കോവിഡ് മൂലം ഇന്നലെ ജീവന് നഷ്ടമായത്. രാജ്യത്തെ ആകെ മരണസംഖ്യ 4.30 ലക്ഷെ പിന്നിട്ടു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണങ്ങള് (158) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 53.61 കോടി വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്. ഇന്നലെ മാത്രം 63.8 ലക്ഷം വാക്സിനും നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

