National News

38,667 പുതിയ കോവിഡ് കേസുകൾ;478 മരണം; രോഗവ്യാപനം കുറയാതെ കേരളം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേര്‍ക്ക് കോവിഡ് ബാധിച്ചു. 35,743 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി 97.45 ശതമാനമാണ്.

3.87 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ തന്നെയാണ് രോഗവ്യാപനം ആശങ്കയായി തുടരുന്നത്. ഇന്നലെയും കേസുകള്‍ ഇരുപതിനായിരം കടന്നു.

478 പേര്‍ക്കാണ് കോവിഡ് മൂലം ഇന്നലെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണസംഖ്യ 4.30 ലക്ഷെ പിന്നിട്ടു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണങ്ങള്‍ (158) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 53.61 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്നലെ മാത്രം 63.8 ലക്ഷം വാക്സിനും നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!