2013ല്‍ കെ.എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ സംസ്ഥാനത്ത് ആരംഭിച്ച ഗൃഹശ്രീ ഭവന പദ്ധതിയില്‍ ഇതുവരെയായി 503 വീടുകള്‍ നിര്‍മ്മിച്ചതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ നിയമസഭാ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2020-21, 2021-22 വര്‍ഷങ്ങളില്‍ 20 കോടി രൂപ വീതം ഗൃഹശ്രീ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 503 വീടുകള്‍ 479 വ്യക്തികളാണ് സ്പോണ്‍സര്‍ ചെയ്തത്. ഭവന നിര്‍മ്മാണച്ചെലവിന്റെ പകുതി തുകയാണ് സ്പോണ്‍സര്‍ വഹിക്കേണ്ടത്. ബാക്കി തുക സര്‍ക്കാര്‍ നല്‍കും.
ഗൃഹശ്രീ പദ്ധതിയില്‍ ഓരോ ജില്ലയിലും വ്യക്തികള്‍ സ്പോണ്‍സര്‍ ചെയ്ത വീടുകള്‍ തിരുവനന്തപുരം 108, കൊല്ലം 55, ആലപ്പുഴ 97, പത്തനംതിട്ട 13, കോട്ടയം 34, ഇടുക്കി 8, എറണാകുളം 25, തൃശൂര്‍ 12, പാലക്കാട് 34, മലപ്പുറം 43, കോഴിക്കോട് 31, വയനാട് 1, കണ്ണൂര്‍ 33, കാസര്‍കോട് 9 എന്നിങ്ങനെയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

