News

കുന്ദമംഗലത്തെ കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

കുന്ദമംഗലം: കേരളത്തെ ഞെട്ടിച്ച കള്ളനോട്ട് ശൃംഘലയിലെ പ്രധാന കണ്ണിയായ കുന്ദമംഗലം സ്വദേശി ഷമീറിനെ തെളിവെടുപ്പിനായി കുന്ദമംഗലത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊണ്ടുവന്നത്. പ്രതി ഷമീര്‍ കളരിക്കണ്ടി കക്കാട് സ്‌കൂളിന് സമീപം കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പ്രതി തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു. ഷമീറിനെ ഇന്നലെയാണ് കോടതിയില്‍ നിന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ നിന്ന് വാങ്ങിയത്. കേരളത്തെ നടുക്കിയ കള്ളനോട്ട് കേസില്‍ നിരവധി വിവരങ്ങളാണ് വരും ദിവസങ്ങളില്‍ പോലീസിന് കണ്ടെത്താനാവുക.

കഴിഞ്ഞ ദിവസം നടന്നിരുന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും ആയിരുന്നു കണ്ടെത്തിയിരുന്നത്. ആദ്യം ആറ്റിങ്ങല്‍ സ്വദേശി പത്രോസിന്റെ ഹോസ്പിറ്റല്‍ ചികിത്സക്കിടെയാണ് കേസിന്റെ തുമ്പ് ലഭിക്കുന്നത്. ഗോപുരം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നിന്ന് രണ്ടു പ്രാവശ്യവും ബില്ലടച്ചപ്പോള്‍ കള്ളനോട്ട് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പത്രോസിനെ അറസ്റ്റ് ചെയ്യുകയും പത്രോസില്‍ നിന്ന് ചിറയന്‍കീഴുള്ള പ്രതാപനിലേക്ക് കേസ് എത്തുകയും ചെയ്തു. പ്രതാപനെ വച്ച് വഹാബിനെ വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുന്ദമംഗലം സ്വദേശി ഷമീറിന്റെ പങ്ക് പോലീസിന് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഷമീറിനെ കെഎസ്ആര്‍ടിസ് സ്റ്റാന്റിലേക്ക് വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു. പിന്നീട് ഷമീറില്‍ നിന്ന് നോട്ട് അച്ചടിച്ച വീടിന്റെ വഴി പോലീസ് മനസ്സിലാക്കുകയും പിലാശ്ശേരി സ്‌കൂളിനടുത്തെ വാടക വീട്ടില്‍ ഒളിപ്പിച്ചുവച്ച സ്ഥലവും നോട്ടുകളും കണ്ടെത്തുകയുമായിരുന്നു. സ്റ്റെയര്‍കേസിനടിയിലും ബെഡിനടിയിലുമായായിരുന്നു നോട്ടുകള്‍ ഉണ്ടായിരുന്നത്. മെഷീന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം റൂറല്‍ എസ്പി പി.കെ മധു, ആറ്റിങ്ങല്‍ ഡിവൈഎസ്പി വിദ്യാധരന്‍, സിഐ ഡിപിന്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ്, സിഐ മൂസ വള്ളിക്കാടന്‍, കുന്ദമംഗലം സി.ഐ ജയന്‍ ഡൊമനിക്, കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്ഐ ശ്രീജിത്ത് മറ്റ് പോലീസ് സേന അംഗങ്ങളുമാണ് കേസ് കണ്ടെത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!