Kerala News

സംസ്ഥാനത്ത് വീണ്ടും സർക്കാരാശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണവും മർദ്ദനവും

വീണ്ടും സർക്കാരാശുപത്രീയിലെ ഡോക്ടർക്ക് നേരെ ആക്രമണവും മർദ്ദനവും. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടർ മാലു മുരളിക്കാണ് ഇന്നലെ മർദ്ദനമേറ്റത്.

ഇന്നലെ രാത്രി പരിക്കേറ്റ് രണ്ടാളുകളുമായി ഒരു സംഘം ആളുകളെത്തി. എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോൾ അതൊന്നും നീ അറിയേണ്ട എന്ന് പറഞ്ഞു കൊണ്ട് അസഭ്യ വർഷം നടത്തി തുടർന്ന് കാത്തിരിക്കാൻ പറഞ്ഞ ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു.

ആക്രമികൾ കൈ പിടിച്ചു തിരിക്കുകയും, വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തതായി ഡോക്ടർ പറഞ്ഞു. ഇവർ സ്ഥിരം പ്രശ്നക്കാരാണെന്നും മാലു മുരളി ആരോപിച്ചു.

സംഭവത്തിൽ റഫീഖ് റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!