Local News

ഞങ്ങൾക്കും ജീവിക്കണം വ്യാപാരികൾ ഭിക്ഷാടനത്തിന്

അശാസ്ത്രീയമായ ടി പി ആർ മാനദണ്ഡങ്ങൾ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുക,അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബിൽ, വിവിധ നികുതികൾ എന്നിവ ഒഴിവാക്കുക,വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് രാവിലെ 10:30 ന് കുന്ദമംഗലം ഗാന്ധി സ്ക്വയറിന് സമീപം പ്രതീകാത്മ ഭിക്ഷാടനം നടത്തും.

മുതിർന്ന മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കോവിഡ് നിയന്ത്രണത്തിൻറെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടത് മൂലം ദുരിതത്തിലായ പന്ത്രണ്ടോളം വ്യാപാരികൾ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരത്തിലധികം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
നാൽപത്തയ്യായിരത്തോളം വ്യാപാരികൾ ജപ്തി ഭീക്ഷണിയിലായന്നും ഇതേ തുടർന്നാണ് ജീവിക്കാൻ വേണ്ടി പ്രത്യക്ഷ സമരത്തിന് വ്യാപാരികൾ തയ്യാറാകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധമായി ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു, ടി മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പു ഹാജി, കെ.പി അബ്ദുൽ നാസർ,വിശ്വനാഥൻ നായർ, അബൂബക്കർ ഹാജി, കെ.പി സജി, കെ.കെ അസ്ലം , എൻ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!