National News

കോഴിയും മട്ടണും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാൻ ആഹ്വാനവുമായി ബി.ജെ.പി മന്ത്രി

മട്ടണ്‍, വിഭവങ്ങളും ചിക്കനും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് ബിജെപിയുടെ മേഘാലയയിലെ നേതാവും, അവിടുത്തെ മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹം മേഘാലയ മന്ത്രിസഭയില്‍ അംഗമായത്.
ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശമുണ്ടെന്നാണ് ഷുല്ലായി പറഞ്ഞത്. എന്നാലേ ബി.ജെ.പിയോടുള്ള തെറ്റിദ്ധാരണ മാറൂ എന്നും മന്ത്രി പറഞ്ഞു.ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയായ ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അയല്‍ സംസ്ഥാനങ്ങളിലെ പുതിയ പശു നിയമങ്ങള്‍ മേഘാലയയിലേക്കുള്ള കന്നുകാലി ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മേഘാലയയും അസമും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തടയാന്‍ സംസ്ഥാനം പൊലീസ് സേനയെ ഉപയോഗിക്കുമെന്ന് മുന്നറിയിപ്പും അദ്ദേഹം അസം മുഖ്യമന്ത്രിക്ക് നല്‍കി.

‘അതിര്‍ത്തിയില്‍ അസം ജനത ഞങ്ങളുടെ ജനങ്ങളെ ഇനിയും ഉപദ്രവിച്ചാല്‍ പിന്നെ ചര്‍ച്ചയും ചായകുടിയും ഒന്നും ഉണ്ടാകില്ല. ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും. ആ സ്‌പോട്ടില്‍ പ്രത്യാക്രമണം ഉണ്ടായിരിക്കും,’ മന്ത്രി പറഞ്ഞു.

സ്വന്തം ജനതയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മേഘാലയ പൊലീസ് എന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!